Wednesday, January 16, 2013

സുന്ദരീ സുന്ദരീ (Sundari Sundari)

ചിത്രം:ഏയ്‌ ഓട്ടോ (Aey Auto)
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍

ആ  ആ  ആ  ആ  ആ  ആ ആ  ആ  ആ
സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണ് മ്  മ്  മ്
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണ് താലി മംഗലം

നീയും വരന്റെ പെങ്ങളായിനിന്നു വേണം ചടങ്ങു മോടിയാക്കുവാന്‍
മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം

സൂനചാരുനീ വാ രീകോര്‍വലേരാ സാ ഗമധാനിസ ഗമധാനിസ
ആരോരുമില്ലാത്ത കാലത്തു നീയെന്റെ ചാരത്തു വന്നെങ്കിലും സുന്ദരീ സുന്ദരീ
താഴത്തും വെക്കാതെ തോളത്തും വെക്കാതെ മീനാക്ഷിയായെന്നില്‍ നീ

പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ പാവങ്ങടെ പഞ്ചാമൃതമായ്

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണ് താലി മംഗലം

ആ  ആ  ആ  ല  ലാ  ലാ ലാ

കുണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തിനുണ്ടായ സൗഭാഗ്യമേ സുന്ദരീ സുന്ദരീ
കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത മാതാന്നപൂര്‍ണ്ണേശ്വരീ
പുയാപ്പള നീയെന്തിനു വയ്യാത്തൊരെടങ്ങേറിനു് കയ്യാങ്കളി കൂട്ടുന്നെടോ
ഹ ഹ ഹ

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണ് താലി മംഗലം
ഹേയ്  സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണ് താലി മംഗലം
നീയും വരന്റെ പെങ്ങളായിനിന്നു വേണം ചടങ്ങു മോടിയാക്കുവാന്‍
മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളില്‍ പറ പറക്കണം
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണ് താലി മംഗലം
ഹേയ്സു ന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണ് താലി മംഗലം
നാളെയാണ് താലി മംഗലം നാളെയാണ് താലി മംഗലം
നാളെയാണ് താലി മംഗലം നാളെയാണ് താലി മംഗലം
നാളെയാണ് താലി മംഗലം

Download

No comments:

Post a Comment