Tuesday, January 8, 2013

തങ്കക്കിനാപ്പൊങ്കല്‍ (Thankakina Ponkal)

ചിത്രം:ഫ്രണ്ട്സ് (Friends)
രചന:ആര്‍ .കെ.ദാമോദരന്‍
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്,ചിത്ര

തര തന്നാ തരതര തന്നാ തര തന്നാ തരതര തന്നാ

തങ്കക്കിനാപ്പൊങ്കല്‍ തകില്‍താളം പിടിക്കുമ്പോള്‍
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വര്‍ണ്ണാഭ വിടരുകയായ്‌
മഞ്ചലില്‍ മണിയറയണയും മംഗളം മധുരവിലയമായ്‌
പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി
തനി തങ്കക്കിനാപ്പൊങ്കല്‍ തകില്‍താളം പിടിക്കുമ്പോള്‍
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു

വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ നിന്‍ ഗീതമോ എന്‍ നാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊന്‍ചെമ്പകം താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളില്‍ മൊഴിമുത്തുകള്‍ പൊഴിയുമോ പ്രേമകാവ്യങ്ങളില്‍
ഉള്ളിനുള്ളില്‍ കള്ളിത്തുമ്പിയാടും ചെല്ലക്കാറ്റിന്‍ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിന്‍ കണ്ണില്‍ പൂക്കും മിന്നും പൊന്നും നല്‍കാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം

തനി തങ്കക്കിനാപ്പൊങ്കല്‍ തകില്‍താളം പിടിക്കുമ്പോള്‍
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു

നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ പൂവേണിയോ നിന്‍ മേനിയില്‍
അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം സൗഭാഗ്യമോ സൗന്ദര്യമോ
നീവരൂ നിരുപമം സോമസൗധങ്ങളില്‍ സ്വരപാര്‍വ്വണം പുണരുമെന്‍ സ്നേഹഗാനങ്ങളില്‍
ഒന്നാം കൊമ്പില്‍ പൊന്നും പണ്ടോം ഞാത്തി കൊന്നേംവന്നാല്‍ പിന്നേംനിന്നേ
തളോംമേളോം പൂരോം കൂടും നാളില്‍ താലീം പീലീം ചാര്‍ത്താം
ഒരു സാന്ധ്യതാരത്തില്‍ ദേവതാരത്തില്‍ സ്മേരമലിയിച്ചിടാം

തനി തങ്കക്കിനാപ്പൊങ്കല്‍ തകില്‍താളം പിടിക്കുമ്പോള്‍
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വര്‍ണ്ണാഭ വിടരുകയായ്‌
മഞ്ചലില്‍ മണിയറയണയും മംഗളം മധുരവിലയമായ്‌
പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി
തനി തങ്കക്കിനാപ്പൊങ്കല്‍ തകില്‍താളം പിടിക്കുമ്പോള്‍
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു

Download

No comments:

Post a Comment