Monday, January 21, 2013

ഇത്രമേല്‍ മണമുള്ള (Ithramel Manamulla)

ചിത്രം:മഴ (Mazha)
രചന:കെ.ജയകുമാര്‍
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും

ഗപാഗരി സരിഗരി സഗരിസ ധാപ
ഗപാഗരി സരിഗരി സഗരിസ ധാപ
ഗരിഗസരി ഗരിഗസരി
പധപസ പധപസ
സരിസഗ സരിസഗ
ഗപഗധ ഗപഗധ
പധസ പധസ
ഗരിസധ ഗരിസധ

പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും മൃദുലവും സൗമ്യവും ആയിരിക്കും
താമരനൂല്‍ പോല്‍ പൊഴിയും നിലാവിലും യദുകുല കാംബോജിയായിരിക്കും

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും

നിത്യ വിലോലമാം സ്വപ്നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കുവെയ്ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്നതാരാഗ പരിമളമായിരിക്കും

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ അവയെത്ര അഴകുള്ളതായിരിക്കും
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും

Download

No comments:

Post a Comment