Thursday, January 17, 2013

രാഗം താനം (Ragam Thanam)

ചിത്രം:സൂര്യഗായത്രി (Sooryagayathri)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,കൃഷ്ണചന്ദ്രന്‍ ,ചിത്ര

രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ മദകരപികകുല കളനാദം
തളിര്‍ത്തൂ മണ്ണും വിണ്ണും അഴകൊടു കണിപ്പൂ ചൂടീ സ്വപ്‌നലതികകള്‍
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി

പൂങ്കുയില്‍ പാടിപ്പാടി പൂവുണര്
മാര്‍കഴിമഞ്ഞില്‍ മുങ്ങി കാറ്റുണര്
തിരയാടുന്നൂ പുഴയോരത്തെ
തിന തേടും തേന്‍‌കിളി പാടുന്നൂ
ഋതുശോഭകളാടുകയായ് വനവീഥികളില്‍

രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി

സാരിമ സരിമപ ഈ അഴകലകളില്‍
പാനിസ പനിസരി ഈ കുളിരലകളില്‍
രിമ രിരി സസ നിനി ഉലകമിതഖിലവും
പാപ നീനി സാസ രീരി സരിസനി
നീന്തിടുന്നു പാടൂ ദേവീ സരസ്വതി
നീന്തിടുന്നു പാടൂ ദേവീ സരസ്വതി
നിസരിമ നിസരിമ പാ
കനിയുക കനിയുക നീ

ഈ നിശ ചാര്‍ത്തീ ചാന്ദ്രശ്രീതിലകം
ഈ വനമുല്ലയ്‌ക്കെന്തേ പൂക്കുളിരോ
കടല്‍ തേടിപ്പോം നദി പാടുന്നൂ
മണിമുത്തുണ്ടോ മടിയില്‍ നിറയേ
അലയാഴിയൊരായിരമന്നമലര്‍ക്കിളിയായ്

രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ മദകരപികകുല കളനാദം
തളിര്‍ത്തൂ മണ്ണും വിണ്ണും അഴകൊടു കണിപ്പൂ ചൂടീ സ്വപ്‌നലതികകള്‍
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി



Download

No comments:

Post a Comment