Sunday, January 13, 2013

ഒഴുകുന്ന കണ്ണീര്‍ (Ozhukunna Kanner)

ചിത്രം:ബ്രഹ്മാസ്ത്രം (Brahmasthram)
രചന:പി.ഭാസ്കരന്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം‌:യേശുദാസ്

ഒഴുകുന്ന കണ്ണീര്‍ തുടച്ചു കൊണ്ടന്ന് നാം വഴി പിരിഞ്ഞെങ്കിലും ഓമലാളെ
പുഴയൊഴുകും വഴി മാറിടും പുത്തനാം പുളിനത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും

നിന്നെ ഞാന്‍ തേടിയെത്തും

അതുവരെ എന്റെയീ വ്യര്‍ത്ഥ സ്വപ്നങ്ങളും മധുര പ്രതീക്ഷതന്‍ മുരളികയും

കതിര്‍ മണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാന്‍ കരുതിയ കത്താത്ത മണി വിളക്കും
നിധികളായ് സൂക്ഷിച്ചെന്‍ വിജനമാം സത്രത്തില്‍ ചിരസഖി നിന്നെ ഞാന്‍ കാത്തിരിക്കും
ചിരസഖി നിന്നെ ഞാന്‍ കാത്തിരിക്കും

ഒഴുകുന്ന കണ്ണീര്‍ തുടച്ചു കൊണ്ടന്ന് നാം വഴി പിരിഞ്ഞെങ്കിലും ഓമലാളെ
നിന്നെ ഞാന്‍ തേടിയെത്തും

സമയ മന്ദാകിനി തീരത്തു ഞാന്‍ നട്ട പ്രണയമാം ഗന്ധം ചിരിച്ചു വീണ്ടും

തളിരും മലരും അണിയുന്ന കാലം സവിധത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും
ഒരു നീല താരത്തിന്‍ നെയ്ത്തിരി വെട്ടത്തില്‍ ഒരു രാവില്‍ നാം തമ്മില്‍ കണ്ടു മുട്ടും
ഒരു രാവില്‍ നാം തമ്മില്‍ കണ്ടു മുട്ടും

ഒഴുകുന്ന കണ്ണീര്‍ തുടച്ചു കൊണ്ടന്ന് നാം വഴി പിരിഞ്ഞെങ്കിലും ഓമലാളെ
പുഴയൊഴുകും വഴി മാറിടും പുത്തനാം പുളിനത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും
ഒഴുകുന്ന കണ്ണീര്‍ തുടച്ചു കൊണ്ടന്ന് നാം വഴി പിരിഞ്ഞെങ്കിലും ഓമലാളെ
നിന്നെ ഞാന്‍ തേടിയെത്തും

Download

No comments:

Post a Comment