Monday, January 21, 2013

ജപകോടി ഗുണം (Japakodi Gunam)

ചിത്രം:സായ് വര്‍ തിരുമേനി (Sayvar Thirumeni)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

ജപകോടി ഗുണം ധ്യാനം ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം ഗാനാത്പരതരം നഹിഃ
ജപകോടി ഗുണം ധ്യാനം

സംക്രമസന്ധ്യയില്‍ ഇതളിട്ടു പൂക്കുന്നു സംഗീത കല്‌പദ്രുമം
സംക്രമസന്ധ്യയില്‍ ഇതളിട്ടു പൂക്കുന്നു സംഗീത കല്‌പദ്രുമം
ബ്രഹ്മസമാധിയില്‍ വിലയിച്ചു പാടുന്നു ത്യാഗരാജ ഭാവലയം

ജപകോടി ഗുണം ധ്യാനം

ആനന്ദമൂര്‍ച്‌ഛയില്‍ ഉടലുകളുരുകി കൈലാസ ഹിമമുടികള്‍
ആനന്ദമൂര്‍ച്‌ഛയില്‍ ഉടലുകളുരുകി കൈലാസ ഹിമമുടികള്‍
ഹരിതവനനിരയില്‍ അരിയസ്വരനദിയില്‍
അഗാധജലധിയില്‍ ഉണരുക സരസ്വതി

ജപകോടി ഗുണം ധ്യാനം ധ്യാനകോടി ഗുണോലയഃ
ലയകോടി ഗുണം ഗാനം ഗാനാത്പരതരം നഹിഃ



Download

No comments:

Post a Comment