Monday, January 28, 2013

പ്രായം നമ്മില്‍ (Prayam Nammil)

ചിത്രം:നിറം (Niram)
രചന:ബിച്ചു തിരുമല 
സംഗീതം:വിദ്യാസാഗര്‍ 
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

ആ ആ ആ ആ  ആ ആ ആ ആ  ആ ആ ആ ആ

പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി ഈണം തേടും ഈറത്തണ്ടില്‍
കാറ്റിന്‍ കൈകള്‍ താളം തട്ടി താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

എന്തിനിത്ര നാളും നിന്നില്‍ കുങ്കുമം ചൊരിഞ്ഞൂ സൂര്യന്‍
കണ്ണിലെ നിലാവില്‍ പൂത്തതേതാമ്പല്‍
എത്ര കോടി ജന്മം മൂകം കാത്തിരുന്നു നിന്റെ ദേവന്‍
നെഞ്ചിലെ കിനാവില്‍ ചേര്‍ത്തതീ രൂപം
മേഘ ത്തേരില്‍ ആ ആ ആ ആ ആ ആ ആ ആ
മേഘത്തേരില്‍ ദൂ‍തു വരും രാഗപ്പക്ഷി നീ പാട്ടില്‍ പറഞ്ഞതെന്തേ

എന്നും കൈമാറും സ്നേഹപൂത്താലം മുന്നില്‍ നിരന്നിടും നേരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി ഈണം തേടും ഈറത്തണ്ടില്‍
കാറ്റിന്‍ കൈകള്‍ താളം തട്ടി താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

പാല പൂത്ത കാവില്‍ നമ്മള്‍ കണ്ടു മുട്ടീ ആദ്യം തമ്മില്‍
പങ്കു വെച്ചതേതോ കവിതയായ് മാറീ
മാരി പെയ്ത രാവില്‍ പിന്നെ യാത്ര ചൊല്ലി പോയ നേരം
ഓര്‍ത്തു വെച്ചതൊരോ കഥകളായ് മാറീ
സ്വര്‍ഗ്ഗവാതില്‍ പാതി ചാരീ ദേവകന്യ നീ പാട്ടില്‍ പറഞ്ഞതെന്തേ

മേലേ മാനത്തെ നക്ഷത്രപ്പൂക്കള്‍ മുത്തായ് പൊഴിഞ്ഞിടും തീരത്ത്
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

പ്രായം നമ്മില്‍ മോഹം നല്‍കി മോഹം കണ്ണില്‍ പ്രേമം നല്‍കി
പ്രേമം നെഞ്ചില്‍ രാഗം നല്‍കി രാഗം ചുണ്ടില്‍ ഗാനം നല്‍കി
ഗാനം മൂളാന്‍ ഈണം നല്‍കി ഈണം തേടും ഈറത്തണ്ടില്‍
കാറ്റിന്‍ കൈകള്‍ താളം തട്ടി താളക്കൊമ്പത്തൂഞ്ഞാലാടി
പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ
ഒന്ന് പാടൂ നാട്ടുമൈനേ കൂടെ ആടൂ ചോല മയിലേ

Download

No comments:

Post a Comment