Wednesday, January 16, 2013

കസ്തൂരി എന്റെ (Kasthoori Ente)

ചിത്രം:വിഷ്ണുലോകം (Vishnulokam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

കസ്തൂരി എന്റെ കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ
മച്ചാനേ പൊന്നു മച്ചാനേ നിന്‍ വിരിമാറത്ത് പടാരാന്‍ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങ്
കസ്തൂരി എന്റെ കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ
മച്ചാനേ പൊന്നു മച്ചാനേ നിന്‍ വിരിമാറത്ത് പടാരാന്‍ മോഹം

ഓമനച്ചുണ്ടിലെ ചേലില്‍ ഗോമാമ്പഴത്തുണ്ടു ഞാന്‍ കണ്ടു
കോമള കവിളിലെ ചോപ്പില്‍ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കില്‍ മയങ്ങി നൂറു മുത്തമിട്ടണക്കുവാന്‍ ദാഹം അയ്യോ
മാരനായ് നീ വരും നേരമാ കൈകളില്‍ പച്ചകുത്തുപോലെ ചേര്‍ന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണര്‍ത്തിവെച്ചതെന്തിനെന്റെ

മച്ചാനേ പൊന്നു മച്ചാനേ നിന്‍ വിരിമാറത്ത് പടാരാന്‍ മോഹം
കസ്തൂരി എന്റെ കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ

ചെമ്പനീര്‍പ്പൂവായ് വിരിഞ്ഞാല്‍ മഞ്ഞു തുള്ളിയായ് നിന്നില്‍ ഞാന്‍ വീഴും
കുഴലുമായ് പന്തലില്‍ വന്നാല്‍ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാന്‍ വന്നെങ്കില്‍ പൂമാല പോലെ ഞാന്‍ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കില്‍ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങ്

കസ്തൂരി എന്റെ കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ
മച്ചാനേ പൊന്നു മച്ചാനേ നിന്‍ വിരിമാറത്ത് പടാരാന്‍ മോഹം
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങ്
കസ്തൂരി എന്റെ കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാന്‍ വാ
മച്ചാനേ പൊന്നു മച്ചാനേ നിന്‍ വിരിമാറത്ത് പടാരാന്‍ മോഹം

Download

No comments:

Post a Comment