Sunday, January 20, 2013

ഹരിമുരളീരവം (Harimuraliravam)

ചിത്രം:ആറാം തമ്പുരാന്‍ (Aram Thamburan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍
ആലാപനം‌:യേശുദാസ്

ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ  ആ

ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം ഹരിമുരളീരവം ഹരിമുരളീരവം ഹരിമുരളീരവം

മധുമൊഴി രാധേ നിന്നേ തേടി
ആ  ആ  ആ  ആ  ആ  ആ  ആ  ആ
മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവന്‍ ഈ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൗനം
നിന്‍ സ്വരമണ്ഢപ നടയിലുണര്‍ന്നൊരു പൊന്‍ തിരിയായവനെരിയുകയല്ലോ
നിന്‍പ്രിയനര്‍ത്തന വനിയിലുണര്‍ന്നൊരു മണ്‍തരിയായ് സ്വയമുരുകുകയല്ലോ

സാരീഗ രീഗമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ

ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം

കള യമുനേ നീ കവിളില്‍ ചാര്‍ത്തും
മാപഗാരീ സനീധ പാധനിരീനീധാപാ
മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ സ
വായ് ത്താരി

കളയമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവതെന്തേ
തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവതെന്തേ
പാടി നടന്നു മറഞ്ഞൊരു വഴികളിലീറനണിഞ്ഞ കരാഞ്ചലിയായ് നിന്‍
പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും

സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസ നിസരിഗസ മഗരിസ നിസരിഗസ മഗരിസ നിസരിഗ

ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം ആ ആ ആ ആ ആ മുരളീ രവം
ഹരിമുരളീരവം  ഹരിമുരളീരവം  ഹരിമുരളീ രവം രവം രവം



Download

No comments:

Post a Comment