Monday, January 7, 2013

കൊട്ടുംകുഴല്‍ വിളി (Kottum Kuzhal Vili)

ചിത്രം:കാലാപാനി (Kalapani)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

കൊട്ടുംകുഴല്‍ വിളി താളമുള്ളില്‍ തുള്ളി കണ്ണില്‍ തെന്നി
തങ്കത്തിങ്കള്‍ രഥമേറി സ്വരം പാടി വരൂ ദേവി

കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി
അരികില്‍ നില്‍ക്കും നിന്നെ വരവേല്‍ക്കാം ഞാന്‍ വരവേല്‍ക്കാം ഞാന്‍
പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം

ഓ  ഓ   ഓ  ഓ  ഓ   ഓ  ഓ  ഓ   ഓ

നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ
അഞ്ജലിയുടെ പൊന്‍ മലരിതളാര്‍ദ്രമായ് ഓമലേ
നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ
അഞ്ജലിയുടെ പൊന്‍ മലരിതളാര്‍ദ്രമായ് ഓമലേ
ചന്ദനത്തിന്‍ നനയും തേന്‍ ചുണ്ടിലെ ഗാനമായ്
മഞ്ഞുമണി പോല്‍ തിളങ്ങും കണ്ണിലെ നാളമായ്
എന്നും എന്റെയാത്മാവിലെ രാഗാഞ്ജലിയായ്
ശുഭതേ വരദേ പ്രിയതേ സഖീ

നാനനാനാ നാ നാനനനാനാ നാനനനാ
നാനനാനാ നാ നാനനനാനാ നാനനനാ
കൊട്ടുംകുഴല്‍ വിളി താളമുള്ളില്‍ തുള്ളി കണ്ണില്‍ തെന്നി
തങ്കത്തിങ്കള്‍ രഥമേറി സ്വരം പാടി വരൂ ദേവി

സന്ധ്യകളുടെ കുങ്കുമനിറ ശോഭയായ് ശോഭയായ്
നിന്‍ ചിരിയുടെ മഞ്ജിമയിനി ഓര്‍മ്മയായ് ഓര്‍മ്മയായ്

അഞ്ജനത്തില്‍ കുതിരുമീ വാനിലെ താരമായ്
എന്നുമെന്റെ ശൂന്യതയില്‍ പുണ്യമായ് പൂക്കുമോ
നാളെ നിന്റെ കാല്‍പ്പാടുകള്‍ ഞാന്‍ തേടി വരാം
ശ്രുതിയായ് സ്മൃതിയായ് സുഖമായ് സ്വയം

കൊട്ടുംകുഴല്‍ വിളി താളമുള്ളില്‍ തുള്ളി കണ്ണില്‍ തെന്നി
തങ്കത്തിങ്കള്‍ രഥമേറി സ്വരം പാടി വരൂ ദേവി
കൊട്ടുംകുഴല്‍ വിളി താളമുള്ളില്‍ തുള്ളി കണ്ണില്‍ തെന്നി
തങ്കത്തിങ്കള്‍ രഥമേറി സ്വരം പാടി വരൂ ദേവി
കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി
അരികില്‍ നില്‍ക്കും നിന്നെ വരവേല്‍ക്കാം ഞാന്‍ വരവേല്‍ക്കാം ഞാന്‍
കൊട്ടുംകുഴല്‍ വിളി താളമുള്ളില്‍ തുള്ളി കണ്ണില്‍ തെന്നി
തങ്കത്തിങ്കള്‍ രഥമേറി സ്വരം പാടി വരൂ ദേവി
കൊട്ടുംകുഴല്‍ വിളി താളമുള്ളില്‍ തുള്ളി കണ്ണില്‍ തെന്നി
തങ്കത്തിങ്കള്‍ രഥമേറി സ്വരം പാടി വരൂ ദേവി

Download

No comments:

Post a Comment