Tuesday, January 1, 2013

ശംഖുപുഷ്‌പം (Shankhupushpam)

ചിത്രം:ശകുന്തള (Shakunthala)
രചന:വയലാര്‍
സംഗീതം:ജി.ദേവരാജന്‍
ആലാപനം:യേശുദാസ്

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ ശകുന്തളേ

മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൗര്‍ണ്ണമി മണ്‍കുടം കൊണ്ടു നടക്കുമ്പോള്‍
നീലക്കാര്‍മുകില്‍ കരിവണ്ട്  മുരളുമ്പോള്‍ നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
ശകുന്തളേ ശകുന്തളേ

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ ശകുന്തളേ

താമരയിലകളില്‍ അരയന്നപ്പെണ്‍കൊടി കാമലേഖനമെഴുതുമ്പോള്‍
നീലക്കാടുകള്‍ മലര്‍മെത്ത വിരിയ്ക്കുമ്പോള്‍ നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിയ്ക്കോര്‍മ്മ വരും
ശകുന്തളേ  ശകുന്തളേ

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മവരും
ശകുന്തളേ ശകുന്തളേDownload

No comments:

Post a Comment