Saturday, January 5, 2013

മേലേ വെള്ളിത്തിങ്കള്‍ (Mele Vellithinkal)

ചിത്രം:തന്മാത്ര (Thanmathra)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:കാര്‍ത്തിക്

മേലേ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
മേലേ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കള്ളനെ പോലെ തെന്നല്‍ നിന്റെ ചുരുള്‍ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കള്‍ മെല്ലെ തഴുകി മറയുന്നു
പിന്‍ നിലാമഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാ കായല്‍

ആ  ആ  ആ  ആ ആ  ആ  ആ  ആ
ലാ ലാ  ല  ലാ ആ  ആ

കുളിരിളം ചില്ലയില്‍ കിളികളുണരുന്നൂ
ഹൃദയമാം വനികയില്‍ ശലഭമലയുന്നു ഹോ
മധുര നൊമ്പരമായി നീയെന്നുള്ളില്‍ നിറയുന്നു
മുകിലിന്‍ പൂമരക്കൊമ്പില്‍ മഴവില്‍ പക്ഷി പാറുന്നു
തന്‍ കൂട്ടില്‍ പൊന്‍ കൂട്ടില്‍ കഥയുടെ ചിറകു മുളയ്ക്കുന്നു

മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാ കായല്‍
ഏതോ മോഹം പോലെ സ്നേഹം തുള്ളി തൂവി

എവിടെയോ നന്മതന്‍ മര്‍മ്മരം കേള്‍പ്പൂ
എവിടെയോ പൗര്‍ണ്ണമി സന്ധ്യ പൂക്കുന്നു  ഹാ
കളമുളം തണ്ടില്‍ പ്രണയം കവിതയാകുന്നു
അതു കേട്ടകലെ വനനിരകള്‍ മാനസ നടനമാടുന്നു
പെണ്‍മനം പൊന്‍മനം പ്രേമവസന്തമാകുന്നു

മേലേ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കള്ളനെ പോലെ തെന്നല്‍ നിന്റെ ചുരുള്‍ മുടിത്തുമ്പത്തെ
വെണ്ണിലാ പൂക്കള്‍ മെല്ലെ തഴുകി മറയുന്നു
പിന്‍ നിലാമഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാ കായല്‍
മ്   മ്   മ്   മ്   മ്   ആ  ആ  ആ  ആ



Download

No comments:

Post a Comment