Saturday, January 5, 2013

കുഞ്ഞേ നിനക്കു (Kunje Ninakku)

ചിത്രം:കാഴ്ച (Kazhcha)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നില്‍പ്പൂ

ഉരുകുന്ന സ്നേഹമോടെ മിഴിതോര്‍ന്ന മോഹം പോലെ
നീ എന്നു വരുമെന്നോര്‍ത്തു കൊണ്ടേ ദൂരേ ദൂരേയൊരമ്മ

യാത്രയാക്കാന്‍ നിന്റെ കൂടെ പിന്‍നിലാവാ‍യ് ഞാന്‍ വരും
പിന്‍നിലാവാ‍യ് ഞാന്‍ വരും
നിന്റെ വഴിയില്‍ പൂവിരിക്കാന്‍ തെന്നല്‍ പോലെ ഞാന്‍ വരും
തെന്നല്‍ പോലെ ഞാന്‍ വരും
ഇനി നീയൊരിക്കല്‍ തിരികെവരാനായ് നോയ്മ്പു നോല്‍ക്കുന്നു ഞാന്‍
എന്നുണ്ണി പൊന്നുണ്ണി ഇനി പോയ് വരൂ

കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നില്‍പ്പൂ

പോയ്‌വരൂനീ പോയ്‌വരൂനീ തിരികെയെത്താന്‍ പോയ്‌വരൂ
തിരികെയെത്താന്‍ പോയ്‌വരൂ
ലോകമെല്ലാം കീഴടങ്ങും സ്നേഹമായ് നീ പോയ്‌വരൂ
സ്നേഹമായ് നീ പോയ്‌വരൂ
ഇനി ഈ മനസ്സില്‍ ഇടനാഴികയില്‍ മാഞ്ഞുപോകില്ലനീ
എന്നുണ്ണി പൊന്നുണ്ണി ഇനി പോയ് വരൂ

കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നില്‍പ്പൂ
ഉരുകുന്ന സ്നേഹമോടെ മിഴിതോര്‍ന്ന മോഹം പോലെ
നീ എന്നു വരുമെന്നോര്‍ത്തു കൊണ്ടേ ദൂരേ ദൂരേയൊരമ്മ
കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നില്‍പ്പൂ
കുഞ്ഞേ നിനക്കു വേണ്ടി എങ്ങോ കാത്തു നില്‍പ്പൂ

Download

No comments:

Post a Comment