Saturday, January 5, 2013

മലര്‍ക്കിളിയിണയുടെ (Malarkkiliyinayude)

ചിത്രം:സ്വപ്നക്കൂട് (Swapnakkoodu)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:മധു ബാലകൃഷ്ണന്‍ ,ഫഹദ്

തത്തത്താരാര തത്തര തത്തത്താരാര തത്തര തരരര രാരാരാ

മലര്‍ക്കിളിയിണയുടെ തളിരണിക്കൂട്ടില്‍ നിന്നൊരിക്കലും പിരിയില്ല ഞങ്ങള്‍
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍
ചെറുമണിക്കനവുകൊണ്ടൊരു തുള്ളിവെളിച്ചം കൊണ്ടിവരുടെ കരള്‍ക്കൂട്ടിനുള്ളില്‍
ഞങ്ങളായിരം ഊഞ്ഞാലു തീര്‍ക്കും

ചോലപ്പൊന്മാനേ നീലപ്പൊന്മാനേ ഞങ്ങളോടു കൂടെക്കൂടില്ലേ ചോലപ്പൊന്മാനേ നീലപ്പൊന്മാനേ ഞങ്ങളോടു കൂടെക്കൂടില്ലേ
ഓ പാട്ടിന്റെ താഴ്വാരം പൂക്കുന്നു നിങ്ങള്‍ക്കായ്
ഓ ഓ ഉണരുന്നു കരയും കടലും മുത്തുന്നു മുളയും കാറ്റും
വിടരുന്നു പൂവിന്നുള്ളം കുളിരുന്നു മനസ്സും മനസ്സും മെല്ലെ മെല്ലെ ഓ ഓ

മലര്‍ക്കിളിയിണയുടെ തളിരണിക്കൂട്ടില്‍ നിന്നൊരിക്കലും പിരിയില്ല ഞങ്ങള്‍
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍

തത്തത്താരാര തത്തര തത്തത്താരാര തത്തര തരരര രാരാരാ

കാണുമ്പോള്‍ തോന്നും മിണ്ടാന്‍ ഒരു വാക്കു് ആരുമാരുമറിയാതൊരു നോക്കു്

ഓ ഉള്‍ക്കളം നോവുമ്പോള്‍ ഉള്‍ക്കിളി പാടുമ്പോള്‍
ഓ ഓ ആ ഗാനം സ്വരമായ് മാറും സ്വരമെല്ലാം നിറമായ്‌ മാറും
നിറമെല്ലാം ചിറകായ് മാറും ചിറകെല്ലാം ഉയരം തേടും എന്നും എന്നും ഓ ഓ

മലര്‍ക്കിളിയിണയുടെ തളിരണിക്കൂട്ടില്‍ നിന്നൊരിക്കലും പിരിയില്ല ഞങ്ങള്‍
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍
ചെറുമണിക്കനവുകൊണ്ടൊരു തുള്ളിവെളിച്ചം കൊണ്ടിവരുടെ കരള്‍ക്കൂട്ടിനുള്ളില്‍
ഞങ്ങളായിരം ഊഞ്ഞാലു തീര്‍ക്കും
മലര്‍ക്കിളിയിണയുടെ തളിരണിക്കൂട്ടില്‍ നിന്നൊരിക്കലും പിരിയില്ല ഞങ്ങള്‍
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍

തത്തത്താരാര തത്തര തത്തത്താരാര തത്തര തരരര രാരാരാ
തത്തത്താരാര തത്തര തത്തത്താരാര തത്തര തരരര രാരാരാ

Download

No comments:

Post a Comment