Sunday, January 6, 2013

തകിട തധിമി (Thakida Thadhimi)

ചിത്രം:സാഗര സംഗമം (Sagaram Sangamam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം‌:പി.ജയചന്ദ്രന്‍

തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന

ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍ ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍

ശ്രുതിയും ലയവും ഒന്നു കലര്‍ന്നു
തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന
തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന

മനുജ വാഴ്വ് മണ്ണില്‍ വിധി നയിക്കും വ്യഥതന്‍ നടനം
ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം

അറിയൂ മനസ്സേ നീയൊരു നുരയീ കടലില്‍
അറിഞ്ഞും വീണ്ടും ആശകള്‍ വളര്‍ത്തീ വെറുതേ

ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല
കാലം കോര്‍ത്തു തന്നതശ്രുഹാരം

തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന
ഇടയുമെന്‍ ചുവടുകളെങ്കിലും തരികിട തോം തരികിടതോം തരികിടതോം
ഇടറില്ല പതറില്ല പഴകിയ ആ ആ ആ ശ്രുതിയും ലയവും ഒന്നു കലര്‍ന്നു
തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന

പാതിവഴിയില്‍ പിരിഞ്ഞു ഞാന്‍ ഭാരം താങ്ങി അലഞ്ഞു
നൃത്തശാലയിരുളിലായി ജീവതാളമകലെയായ്

തകരുമെന്‍ ഹൃദയം താഴ്വരയായ് ഉയരെ നീ ജ്വലിക്കും താരകയായ്

യാനപാത്രമുടഞ്ഞുപോയ യാത്രി ഞാന്‍ നിന്നോര്‍മ്മകളെ
ഓമനിച്ചിടുന്നു സഖീ ഇന്നും
ആ   ആ‍  ആ  ആ   ആ‍  ആ  ആ   ആ‍  ആ

Download

No comments:

Post a Comment