Sunday, January 6, 2013

മൗനം പോലും (Mounam Polum)

ചിത്രം:സാഗര സംഗമം (Sagaram Sangamam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം‌:പി.ജയചന്ദ്രന്‍ ,എസ് .ജാനകി

ആ   ആ   ആ   ആ   ആ   ആ
മൗനം പോലും മധുരം
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍

വിടരും അധരം വിറകൊള്‍വതെന്തിനോ
തിളങ്ങും നയനം നനയുന്നതെന്തിനോ
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍
നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍
വാചാലമറിവു ഞാന്‍

മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍

അടരും നിമിഷം തുടരില്ല വീണ്ടുമേ
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം
നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ
സന്ദേശം സുന്ദരം

മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ രോമാഞ്ചം മൂടവേ
നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍



Download

No comments:

Post a Comment