Saturday, January 5, 2013

കാര്‍മേഘവര്‍ണ്ണന്റെ (Karmeghavarnnante)

ചിത്രം:സാഗര സംഗമം (Sagara Sangamam)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:ഇളയരാജ
ആലാപനം‌:പി.ജയചന്ദ്രന്‍ ,മാധുരി

കാര്‍മേഘവര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
ആഹാ അഹഹ കാര്‍മേഘവര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍

മണ്ണുതിന്ന കണ്ണനല്ലേ മന്നിന്‍ നിത്യനാഥനല്ലേ
മണ്ണുതിന്ന കണ്ണനല്ലേ മന്നിന്‍ നിത്യനാഥനല്ലേ
കണ്ണുനീരില്‍ ഗമിച്ചോനേ കന്നിച്ചിത്തം കവര്‍ന്നോനേ
മോഹനമായ് വേണുവൂതും മോഹനാംഗന്‍ ഒരുവന്‍ നീ ആ ആ
മോഹനമായ് വേണുവൂതും മോഹനാംഗന്‍ ഒരുവന്‍ നീ ആ ആ
ചേലകള്‍ കവര്‍ന്നു ചേലില്‍ ദേഹതാപം തീര്‍ത്തവനേ
പൂന്താന കവിതകളില്‍ പൂമണമായ് പൂത്തവനേ
രാമന്‍ സോദരനേ മമ മായാ മാധവനേ

ആഹാ അഹഹ കാര്‍മേഘവര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍

വേഷംകെട്ടി നടന്നോനേ വേദനയില്‍ ചിരിച്ചോനേ
വേഷംകെട്ടി നടന്നോനേ വേദനയില്‍ ചിരിച്ചോനേ
രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ
ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
നീലനായ് നിഖിലനായ് കാലമായ് നില്‍ക്കയല്ലേ
ചെറുശ്ശേരിഗാനത്തില്‍ അലകളായ് പൊങ്ങിയോനേ
രാമന്‍ സോദരനേ മമ മായാ മാധവനേ

ആഹാ അഹഹ കാര്‍മേഘവര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
ആഹാ അഹഹ കാര്‍മേഘവര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍

Download

No comments:

Post a Comment