Thursday, January 3, 2013

വാനവില്ലേ (Vanaville)

ചിത്രം:വക്കാലത്ത് നാരായണന്‍കുട്ടി (Vakkalathu Narayanankutty)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്‌

വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമഴക്കാറ്റിന്‍ നെഞ്ചില്‍ ഊഞ്ഞാലാടാന്‍
പൂവിതള്‍തെല്ലേ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ
വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ

രാവിന്‍ മുറ്റത്തെ മുത്തുത്തൈമുല്ലേ വാനില്‍ ചാഞ്ചാടാന്‍ മോഹിക്കല്ലേ
മഞ്ഞിന്‍ മാറത്തെ മാടത്തപ്പെണ്ണേ മേലെ മേഘത്തില്‍ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയില്‍ വീഴും വേളിക്കായല്‍ തുഴഞ്ഞീവഴി നീ വന്നൂ
എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം

വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
പുല്‍കാന്‍ മോഹമോ

ആറ്റില്‍ പാഞ്ഞോടും അമ്മാനം മീനേ നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ കാണാനക്ഷത്രം കണ്‍‌വെക്കല്ലേ
വേനല്‍ക്കാറ്റില്‍ ഉലഞ്ഞാടും ചില്ലത്തുമ്പില്‍ മെനഞ്ഞിന്നലെ നിന്‍ കൂട്
എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം

വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമഴക്കാറ്റിന്‍ നെഞ്ചില്‍ ഊഞ്ഞാലാടാന്‍
പൂവിതള്‍തെല്ലേ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ
വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ



Download

No comments:

Post a Comment