Saturday, January 5, 2013

വാലിട്ടെഴുതിയ നീല (Valittezhuthiya)

ചിത്രം:ഒന്നാണ് നമ്മള്‍ (Onnanu Nammal)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ ഇളം മാനോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ
ഓലഞ്ഞാലി കുരുവിയോ കൂടുക്കൂട്ടും പുളകമോ പീലിവീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ

ആ  ആ   ആ  ആ   ആ  ആ   ആ  ആ

ഇല്ലം നിറ  നിറ  നിറ  വല്ലം  നിറ ചൊല്ലും കിളി വിഷുക്കണി കന്നി കിളി
ഇല്ലം നിറ  നിറ  നിറ  വല്ലം  നിറ ചൊല്ലും കിളി വിഷുക്കണി കന്നി കിളി
തുമ്പിലകള്‍ പിന്നി നീ  കുമ്പിളുകള്‍ തുന്നുമോ
നാള്‍ തോറും മാറ്റേറും ഈ ഓമല്‍ പെണ്ണിന്റെ
യവ്വനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ
ഓലഞ്ഞാലി കുരുവിയോ കൂടുക്കൂട്ടും പുളകമോ പീലിവീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ

ആ  ആ   ആ  ആ   ല  ല  ല  ല  ല  ല  ല  ല

പൊന്നുംകുല നിറപറ വെള്ളിത്തിര നാദസ്വരം തകിലടി താലപ്പൊലി
പൊന്നുംകുല നിറപറ വെള്ളിത്തിര നാദസ്വരം തകിലടി താലപ്പൊലി
നാലുനില പന്തലില്‍ താലികെട്ടും വേളയില്‍
നിന്നുള്ളില്‍ നിന്‍ കണ്ണില്‍ നിന്‍ മെയ്യില്‍ ഞാന്‍ തേടും
ആദ്യരാവിന്‍ നാണവും തുടര്‍ക്കിനാക്കളും

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ
ഓലഞ്ഞാലി കുരുവിയോ കൂടുക്കൂട്ടും പുളകമോ പീലിവീശിയാടും മാമയിലോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോDownload

No comments:

Post a Comment