Saturday, January 5, 2013

അല്ലിയിളം പൂവോ (Alliyilam Poovo)

ചിത്രം:മംഗളം നേരുന്നു (Mangalam Nerunnu)
രചന:എം.ഡി.രാജേന്ദ്രന്‍
സംഗീതം:ഇളയരാജ
ആലാപനം:കൃഷ്ണചന്ദ്രന്‍

ആ  ആ ആ ആ ആ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്‍മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
തല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ
കന്നിവയല്‍ കാറ്റേ നീ കണ്‍മണിയേ ഉറക്കാന്‍ വാ
കന്നിവയല്‍ കാറ്റേ നീ കണ്‍മണിയേ ഉറക്കാന്‍ വാ
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളിത്തുള്ളി വാവാ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്‍മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ

കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം
കൈവിരലുണ്ണും നേരം കണ്ണുകള്‍ ചിമ്മും നേരം
കന്നിവയല്‍കിളിയേ നീ കണ്‍മണിയേ ഉണര്‍ത്താതെ
കന്നിവയല്‍കിളിയേ നീ കണ്‍മണിയേ ഉണര്‍ത്താതെ
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ

അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്‍മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ



Download

No comments:

Post a Comment