Saturday, January 5, 2013

ദേവീ നീയെന്‍ (Devi Neeyen)

ചിത്രം:അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ (Anjil Oral Arjunan)
രചന:രാജീവ് ആലുങ്കല്‍
സംഗീതം:മോഹന്‍ സിതാര
ആലാപനം:മധു ബാലകൃഷ്ണന്‍

ദേവീ നീയെന്‍ ആദ്യാനുരാഗം നെഞ്ചം പണ്ടേ മൂളുന്നൊരീണം
പുഴയായി ഒഴുകീടുമോ ചാരുതേ
സ്വരഗംഗ പോലെ നിറയൂ നീയെന്നില്‍ ശ്രുതിയായ് ഉണരൂ തീരാസ്നേഹമേ
ദേവീ നീയെന്‍ ആദ്യാനുരാഗം നെഞ്ചം പണ്ടേ മൂളുന്നൊരീണം

കിളിക്കൊഞ്ചലാലെ നിന്‍ കൗമാരം എനിക്കായ് ഒരുങ്ങാന്‍ തുടങ്ങീലയോ
വളക്കൈകളാലേ നീ ഈ നേരം നമുക്കായ് നിലാവിന്‍ വിളക്കേന്തുമോ
മുളങ്കാട്ടിലലയുന്ന ഇളങ്കാറ്റേ ഇന്നെന്റെ വിളി കേട്ടു കൂടെ നീ പാടാമോ
നീറി നിന്ന മനസ്സില്‍ മധുകണിക തൂകി വന്ന മലരേ
മിഴിയിതളിലൊതുക്കും രഹസ്യം പറയുമോ എന്തേ എന്തേ മൗനം മൗനം

ദേവീ നീയെന്‍ ആദ്യാനുരാഗം നെഞ്ചം പണ്ടേ മൂളുന്നൊരീണം

ആ  ആ  ആ  ഓ  ഓ  ഓഹൊഹോ

കളിക്കൂട്ടുകാരിയെന്‍ കാതോരം കിനാക്കള്‍ വിലോലം കിലുക്കീലയോ
പുറന്താളു പോയോരെന്‍ സ്നേഹത്തെ പതുക്കെ പൊതിയാന്‍ നിനക്കാവുമോ
പനിനീരു കുടഞ്ഞെന്റെ കനവാകെയാനന്ദ പുലര്‍കാലമേകാനായ് പോരാമോ
ഏറെ ദൂരമഴകേ മിഴി തഴുകി എന്റെ കൂടെ വരുമോ
ഒരു പുതിയ വസന്തം വിടര്‍ത്താന്‍ അണയുമോ എന്നോടെന്തേ നാണം നാണം

ദേവീ നീയെന്‍ ആദ്യാനുരാഗം നെഞ്ചം പണ്ടേ മൂളുന്നൊരീണം
പുഴയായി ഒഴുകീടുമോ ചാരുതേ
സ്വരഗംഗ പോലെ നിറയൂ നീയെന്നില്‍ ശ്രുതിയായ് ഉണരൂ തീരാസ്നേഹമേ
ദേവീ നീയെന്‍ ആദ്യാനുരാഗം നെഞ്ചം പണ്ടേ മൂളുന്നൊരീണം



Download

No comments:

Post a Comment