Thursday, January 17, 2013

പ്രേമോദാരനായ് (Premodaranay)

ചിത്രം:കമലദളം (Kamaladalam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌,ചിത്ര

പ്രേമോദാരനായ് അണയൂ നാഥാ
പ്രേമോദാരനായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ

പധസാ നിധ പധനീ സനിധപ
പധമപമഗ പധമപമഗ
സരിഗമാ ഗരിഗാ രിസനിധപ
പധസരി ഗമഗരി സാനിധാ

ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂവുമഴകില്‍
ഹംസദൂതിലുണരും നളഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂവുമഴകില്‍
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ

പ്രേമോദാരനായ് അണയൂ നാഥാ

പാധസരി ഗരി സനിധ
ഗഗരി മഗ ഗരി സധസാ
ഗ രി സനിധ രിസ സാനിധപ
പപധപ ധസനിധ പധരിസനിധപ

ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും
ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍
കാളിന്ദിപോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍

പ്രേമോദാരയായ് അണയൂ ദേവീ
പ്രേമോദാരനായ് അണയൂ നാഥാ
പനിനിലാവലയിലൊഴുകുമീ
അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ



Download

1 comment:

  1. എനിക്ക് എന്നും പ്രിയപ്പെട്ട പാട്ട്....രവീന്ദ്രന്‍ മാഷിന്റെ സംഗീതം..

    ReplyDelete