Thursday, January 3, 2013

എന്നമ്മേ (Ennamme)

ചിത്രം:നമ്മള്‍ (Nammal)
രചന:കൈതപ്രം
സംഗീതം:മോഹന്‍ സിതാര
ആലാപനം:യേശുദാസ്

ഓ  ഓ  ഓ  മ്   മ്   മ്   മ് 
എന്നമ്മേ  ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എന്‍ കരളുരുകുമൊരു താരാട്ട്
എന്നമ്മേ  ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു

എനിക്കുതരാന്‍ ഇനിയുണ്ടോ കുടുകുടെ ചിരിക്കുന്ന പൊന്‍‌പാവ
വിശക്കുമ്പോള്‍ പകരാമോ തയിര്‍‌ക്കലം തൂവുന്ന തൂവെണ്ണ
എനിക്കെന്റെ ബാല്ല്യമിനിവേണം എനിക്കെന്റെ സ്നേഹമിനിവേണം
അലയേണമീ കിനാ ചിറകില്‍

എന്നമ്മേ  ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍നിനച്ചു

പകല്‍‌മഴയില്‍ നനയുന്നൂ പരലായ്‌ തുടിക്കുന്നൊരിളമനസ്സ്
തുഴയാതെ തുഴയുന്നൂ വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തു വേണമറിയില്ലല്ലോ ഇനിയെന്തു മോഹമറിയില്ലല്ലോ
വെറുതേ പറന്നുപോയ്‌ നിനവ്

എന്നമ്മേ  ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ എന്‍ കരളുരുകുമൊരു താരാട്ട്
എന്നമ്മേ  ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍ നിനച്ചു
എത്ര രാവില്‍ ഞാന്‍ നിനച്ചു



Download

No comments:

Post a Comment